ആനപ്രേമി

അച്ഛൻ ആനപ്രേമിയാണ്.
അന്ന് എഴുന്നള്ളത്ത് കാണാൻ
എന്നെയും കൊണ്ട് പോയി.
ഉത്സവം കണ്ടു എഴുന്നള്ളത്ത് കണ്ടു.
ആനയെ കണ്ടു, പാപ്പാന്റെ കയ്യിലെ വടിയും കണ്ടു.
ആന കരയുന്നുണ്ട്.
നെറ്റിപ്പട്ടത്തിനു താഴെ കൊച്ചു കണ്ണിൽ
ക്ഷീണവും വേദനയും ഊറിക്കൂടുന്നുണ്ട്.
ചെവിയിലെ മുറിവിൽ വന്നു പൊതിയുന്ന
ഈച്ചകളെ ഓടിക്കുവാൻ പാടുപെടുന്നുണ്ട്.
കാലുകൾ നീര് വന്നു വീർത്തിരിക്കുന്നുണ്ട്.
എനിക്ക് സങ്കടം വന്നു.
ഞാൻ അച്ഛനെ നോക്കി.
അച്ഛൻ അടുത്തു നിൽക്കുന്ന മാമനോട് പറയുന്നു :-
" എന്താ അഴക് ! എന്താ ഒരു തലയെടുപ്പ് !"
ഞാൻ കാണുന്നതൊന്നും അച്ഛൻ കാണുന്നില്ല.
അച്ഛൻ ആനപ്രേമിയാണ് !!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കവിത