കവിത

 സമർപ്പണം : എഴുതപ്പെടാതെ പോയ എന്റെ കവിതകൾക്ക് 


ഉറക്കം കണ്ണിൽ വന്ന് കയറാൻ മടിക്കുന്ന ചില സമയങ്ങളിൽ 

കവിതകൾ വന്ന് എനിക്ക് കൂട്ടിരിക്കുന്നു. 

അവ ഒരു രാത്രി മാത്രം ജീവിക്കുന്ന നിശാശലഭങ്ങൾ ആകുന്നു. 

എന്റെ ഉള്ളിൽ വന്ന് ചിറകടിക്കുന്നു ;


എന്നെയൊന്ന് എഴുതി വയ്ക്കുമോ? 

എന്തേ ഇപ്പോൾ എഴുതാത്തത്? 

എത്ര നാൾ ഇങ്ങനെ എഴുതാതെ ഇരിക്കും? 

എന്നെങ്കിലും എന്നെ എഴുതുമോ? 

പിന്നെയൊന്ന് ഓർത്തെടുക്കാനെങ്കിലും കഴിയുമോ? 


ഉറങ്ങി ഉണരുമ്പോഴേക്കും അവയുടെ ചിറകടികളും നിലയ്ക്കുന്നു.. 


എന്റെ കവിതകൾ ഒരു രാത്രി മാത്രം മനസ്സിൽ ജീവിച്ചിരിക്കുന്ന നിശാശലഭങ്ങൾ ആയിരുന്നു.. 

എത്രയോ എണ്ണം പ്യൂപ്പയ്ക്കുള്ളിൽ തന്നെ സമാധിയായിരിക്കുന്നു.. 


പാതിയുറക്കത്തിൽ ഞാൻ ശ്വാസം മുട്ടിച്ചുകൊന്ന കവിതകളുടെ ആത്മാക്കളാകാം 

എന്റെ വാക്കുകളുമായി പകലിൽ എങ്ങോട്ടാ കടന്നു കളഞ്ഞത്..  


ആര്യ ആർ.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌