പോസ്റ്റുകള്‍

2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ആനപ്രേമി അച്ഛൻ ആനപ്രേമിയാണ്. അന്ന് എഴുന്നള്ളത്ത് കാണാൻ എന്നെയും കൊണ്ട് പോയി. ഉത്സവം കണ്ടു എഴുന്നള്ളത്ത് കണ്ടു. ആനയെ കണ്ടു, പാപ്പാന്റെ കയ്യിലെ വടിയും കണ്ടു. ആന കരയുന്നുണ്ട്. നെറ്റിപ്പട്ടത്തിനു താഴെ കൊച്ചു കണ്ണിൽ ക്ഷീണവും വേദനയും ഊറിക്കൂടുന്നുണ്ട്. ചെവിയിലെ മുറിവിൽ വന്നു പൊതിയുന്ന ഈച്ചകളെ ഓടിക്കുവാൻ പാടുപെടുന്നുണ്ട്. കാലുകൾ നീര് വന്നു വീർത്തിരിക്കുന്നുണ്ട്. എനിക്ക് സങ്കടം വന്നു. ഞാൻ അച്ഛനെ നോക്കി. അച്ഛൻ അടുത്തു നിൽക്കുന്ന മാമനോട് പറയുന്നു :- " എന്താ അഴക് ! എന്താ ഒരു തലയെടുപ്പ് !" ഞാൻ കാണുന്നതൊന്നും അച്ഛൻ കാണുന്നില്ല. അച്ഛൻ ആനപ്രേമിയാണ് !!!
                                നന്ദി ഹൃദയത്തിന്റെ നേരിയ ഒരു സ്പന്ദനം.. അതിലൂടെ പതിയെ ഞാൻ ജീവന്റെ ലോകത്തെ അറിയുകയായിരുന്നു. എന്റെ ജീവനെ സുരക്ഷിതമാക്കുന്ന അമ്മയെന്ന ജീവനുള്ള ലോകത്തെയും.. ഇവിടെ നിന്നും പുറം ലോകം എന്തെന്ന് അറിയുവാൻ എനിക്ക് ആകാംക്ഷ ഉണ്ടായിരുന്നു... പ്രതീക്ഷിച്ച സ്നേഹവും വാത്സല്യവും തലോടലുകളും ഒന്നും പുറംലോകം എനിക്ക് സമ്മാനിച്ചില്ല..  പതിയെ കേൾക്കുന്നുണ്ടായിരുന്നു... കുറ്റപ്പെടുത്തലുകൾ... പരിഹാസങ്ങൾ.. ക്രൂരമായ പൊട്ടിച്ചിരികൾ.. ഇടയ്ക്ക് അമ്മ മൗനമായി തേങ്ങും.. ഭ്രാന്തമായി നിലവിളിക്കും.. പുറം ലോകം എന്നെ പതിയെ ഭയപ്പെടുത്തികൊണ്ടേയിരുന്നു.. എനിക്ക് മനസ്സിലായി.. പതിനാറു വയസ്സുള്ള എന്റെ അമ്മയുടെ ജീവിതത്തിലെ ശാപം നിറഞ്ഞ ഒരു മുഹൂർത്തത്തിന്റെ ബാക്കിപത്രമാണ് ഞാൻ.. ശപിക്കപ്പെട്ട ഒരു  ജീവൻ.. അമ്മയുടെ ഗർഭപാത്രത്തിനു പുറത്ത് ഞാൻ ജീവിക്കാൻ ഈ പുറംലോകം അനുവദിക്കില്ല... അവസാന നിമിഷങ്ങളിലെ പിടയ്ക്കുന്ന നേരിയ ചലനങ്ങൾ കൊണ്ട് അമ്മയ്ക്ക് നന്ദി പറയാനാണ് ഞാൻ ശ്രമിച്ചത്.. സമൂഹത്തിനും.. എന്നെ പിറക്കാൻ അനുവദിക്കാതെയിരുന്നതിന്.. ഞാൻ  ഈ സുരക്ഷിതമായ ലോകത്ത് നിന്ന് തന്നെ വിട പറയട്ടെ.. ഒരു പെൺകു
പ്രണയം ... ചില ചിന്തകൾ..  ❤ പ്രണയം... എപ്പോഴാവാം അത് ജനിക്കുന്നത്?  ജനിക്കുകയാണോ..?  മനസ്സിന്റെ ഏതോ ഒരു കോണിൽ നിന്ന് ഉണരുകയല്ലേ...?  എങ്ങനെ?  മഴയിൽ പൊട്ടിമുളയ്ക്കുന്ന കുമിളുകൾ പോലെയോ..?  അതോ മഴത്തുള്ളികൾ വീണു ചിറകടിച്ചുയരുന്ന ഈയലുകൾ പോലെയോ...?  ഏതായാലും ഒരു മഴയുടെ ആർദ്രത പോലെ എന്തോ ഒന്ന് മനസ്സിനെ സ്പർശിച്ചു കാണണം.. അത് തീർച്ച.. പിന്നെ പല ഭാവമാറ്റങ്ങൾ ഉണ്ടാകും...   കണ്മുനകളിൽ ഉടക്കിയും പുഞ്ചിരികളിൽ ഊറിയും പ്രണയത്തിന്റെ ശൈശവം കടന്നുപോകും.. പതിയെ പതിയെ സൗഹൃദത്തിന്റെ ചില്ലുകൂട്ടിൽ ഒളിപ്പിച്ച പ്രണയത്തിന്റെ തീവ്രത വാക്കുകൾക്ക് ഇടയിലെ മൗനത്തിനു തീ കൊളുത്തി തുടങ്ങും.. ആകാശം കാണാൻ കൊതിക്കുന്ന പുസ്തകതാളിലെ മയിൽ‌പീലി പോലെ മനസ്സിന്റെ ഉള്ളിൽ പ്രണയം കാത്തിരിക്കും... പിന്നെ എപ്പോഴോ മൗനത്തിന്റെ കുരുക്കുകൾ പൊട്ടിച്ചു കുറ്റസമ്മതം എന്ന പോലെ ഒരു ഏറ്റുപറച്ചിലും കള്ളനാടകങ്ങളും... പൊടിമീശക്കാരന്റെ കുസൃതിതരത്തോടെയും  ചപലതകളോടും കൂടി കൗമാരത്തിലൂടെ അത് വളരും.. ഇരുവഴികളിലൂടെ ഒഴുകുന്ന ജീവിതത്തിന്റെ കൈവഴികൾ കളകളാരവത്തോടെ ഒരു ദിശയിൽ പ്രയാണം ആരംഭിക്കും.. ഒന്നിച്ചു ചേരലിന്റെ വസന്തങ്ങളും വിരഹത്തിന്റെ കൊടും വേനലു