പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഞാൻ എന്നെ എഴുതുമ്പോൾ.. ************************* ഒരു ആത്മകഥ എഴുതണം, അതിൽ വായിക്കാൻ കൊള്ളാവുന്ന കാര്യങ്ങൾ വേണം. വായിക്കാൻ ആളുകൾ ഉണ്ടാകുന്ന വിധം  ജീവിക്കണം. അതിലും മനോഹരമായ ജീവചരിത്രം മെനയാൻ മെനക്കെട്ടവരെ നോക്കി ഒന്ന് ചിരിക്കണം. വിധിക്കാൻ മാത്രം ജനിച്ചവരെ ചൊറിയണം. ഇടയ്ക്ക് ഒരു വരിയിലെങ്കിലും  - പൂർണമായും മനസ്സിലാക്കി എന്നു കരുതിയവരൊക്കെയും ഒന്ന് ഞെട്ടണം, ഒരു നിമിഷം ചിന്തിക്കണം. വേദനയുടെ അധ്യായങ്ങൾക്ക് അടിവരയിടണം, തരണം ചെയ്ത പേജുകളിൽ എത്തുമ്പോൾ സ്വയം ഒന്ന് തോളിൽ തട്ടി അഭിനന്ദിച്ച് ആനന്ദിക്കണം. മറ്റുള്ളവരിൽ നിന്നനുഭവിച്ച ചെറിയ നന്മകളും കരുതലുകളും പോലും ഒന്നും വിട്ടു പോകാതെ അതിന്റെ ഹൃദയഭാഗത്ത്‌ എഴുതി ചേർക്കണം. ഭാവനയുടെ കലർപ്പില്ലാത്ത ജീവിതത്തിന്റെ അവിശ്വസനീയതയെ തുറന്നു കാട്ടണം - അപ്പോഴും വായിക്കുന്നവർ വിശ്വസിക്കാതെ കുഴങ്ങണം. ഒരു ആത്മകഥ എഴുതണം, അത്രേടം വരെ വളരണം, അത്രത്തോളം നേടണം, ജീവിതമാണ് - ജീവിക്കണം.
വായനാനുഭവം - ആൻ ഫ്രാങ്കിന്റെ ഡയറി ക്കുറിപ്പുകൾ വായനയിലേക്ക് ചുവടുവെച്ച ആദ്യകാലത്തുതന്നെ മനസ്സിനെ വല്ലാതെ സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്ത ഒരു പുസ്തകമാണ് 'ആൻഫ്രാങ്കിന്റെ  ഡയറിക്കുറിപ്പുകൾ'.  ലോക്ക്ഡൗൺ കാലത്ത് പതിവ് ശീലങ്ങളും സ്വാതന്ത്ര്യവും നഷ്ടമായി വീടുകളിൽ തന്നെ കഴിയുമ്പോൾ വീർപ്പുമുട്ടൽ അനുഭവപ്പെടുന്നുണ്ടോ?  അപ്പോൾ ജീവിതത്തിൽ മറ്റൊരു ഉപായവും ഇല്ലാതെ പുറംലോകത്ത് നിന്നും അപ്രത്യക്ഷരായി ഒളിച്ചു ജീവിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ കഴിയുമോ ?  ജൂതവംശത്തിൽ ജനിച്ചു എന്ന ഒരേയൊരു കാരണം ഹിറ്റ്ലറിന്റെ ഭരണകാലത്ത് ആൻഫ്രാങ്കിനും കൂട്ടർക്കും വിധിക്കപ്പെട്ട ജീവിതം അതായിരുന്നു. ഒന്നുറക്കെ ശ്വാസം എടുത്താലോ നിലത്ത് ശക്തമായി ചവിട്ടിയാലോ പോലും മറ്റുള്ളവർ കേൾക്കുമോ എന്ന് ഭയക്കണം. ഈ സാഹചര്യത്തിൽ സദാ ഉറക്കെ ചിരിക്കുവാനും സംസാരിക്കാനും ഇഷ്ടപ്പെട്ടിരുന്ന ആൻ നിശബ്ദയായ പെൺകുട്ടിയായി മാറേണ്ടിവന്നു.. അവളുടെ സംഭാഷണങ്ങൾ മുഴുവൻ  അക്ഷരങ്ങളിലൂടെ കിറ്റി എന്ന് പേരിട്ട ഡയറിയോട് മാത്രമായി മാറി.. തികച്ചും വ്യക്തിപരവും വൈയക്തികവും ആയ ആ കുറിപ്പുകൾ അവളെ അനശ്വരയാക്കിമാറ്റും എന്ന് അവൾ അറിഞ്ഞിരുന്ന