ഞാൻ എന്നെ എഴുതുമ്പോൾ..

*************************

ഒരു ആത്മകഥ എഴുതണം,

അതിൽ വായിക്കാൻ കൊള്ളാവുന്ന കാര്യങ്ങൾ വേണം. വായിക്കാൻ ആളുകൾ ഉണ്ടാകുന്ന വിധം  ജീവിക്കണം.

അതിലും മനോഹരമായ ജീവചരിത്രം മെനയാൻ മെനക്കെട്ടവരെ നോക്കി ഒന്ന് ചിരിക്കണം.
വിധിക്കാൻ മാത്രം ജനിച്ചവരെ ചൊറിയണം.

ഇടയ്ക്ക് ഒരു വരിയിലെങ്കിലും  -
പൂർണമായും മനസ്സിലാക്കി എന്നു കരുതിയവരൊക്കെയും
ഒന്ന് ഞെട്ടണം, ഒരു നിമിഷം ചിന്തിക്കണം.

വേദനയുടെ അധ്യായങ്ങൾക്ക് അടിവരയിടണം,
തരണം ചെയ്ത പേജുകളിൽ എത്തുമ്പോൾ സ്വയം ഒന്ന് തോളിൽ തട്ടി അഭിനന്ദിച്ച് ആനന്ദിക്കണം.

മറ്റുള്ളവരിൽ നിന്നനുഭവിച്ച ചെറിയ നന്മകളും കരുതലുകളും പോലും ഒന്നും വിട്ടു പോകാതെ അതിന്റെ ഹൃദയഭാഗത്ത്‌ എഴുതി ചേർക്കണം.

ഭാവനയുടെ കലർപ്പില്ലാത്ത ജീവിതത്തിന്റെ അവിശ്വസനീയതയെ തുറന്നു കാട്ടണം -
അപ്പോഴും വായിക്കുന്നവർ വിശ്വസിക്കാതെ കുഴങ്ങണം.

ഒരു ആത്മകഥ എഴുതണം,
അത്രേടം വരെ വളരണം,
അത്രത്തോളം നേടണം,
ജീവിതമാണ് - ജീവിക്കണം.



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കവിത