നന്ദി


ഹൃദയത്തിന്റെ നേരിയ ഒരു സ്പന്ദനം.. അതിലൂടെ പതിയെ ഞാൻ ജീവന്റെ ലോകത്തെ അറിയുകയായിരുന്നു. എന്റെ ജീവനെ സുരക്ഷിതമാക്കുന്ന അമ്മയെന്ന ജീവനുള്ള ലോകത്തെയും.. ഇവിടെ നിന്നും പുറം ലോകം എന്തെന്ന് അറിയുവാൻ എനിക്ക് ആകാംക്ഷ ഉണ്ടായിരുന്നു...
പ്രതീക്ഷിച്ച സ്നേഹവും വാത്സല്യവും തലോടലുകളും ഒന്നും പുറംലോകം എനിക്ക് സമ്മാനിച്ചില്ല..

 പതിയെ കേൾക്കുന്നുണ്ടായിരുന്നു... കുറ്റപ്പെടുത്തലുകൾ... പരിഹാസങ്ങൾ.. ക്രൂരമായ പൊട്ടിച്ചിരികൾ.. ഇടയ്ക്ക് അമ്മ മൗനമായി തേങ്ങും.. ഭ്രാന്തമായി നിലവിളിക്കും.. പുറം ലോകം എന്നെ പതിയെ ഭയപ്പെടുത്തികൊണ്ടേയിരുന്നു..

എനിക്ക് മനസ്സിലായി.. പതിനാറു വയസ്സുള്ള എന്റെ അമ്മയുടെ ജീവിതത്തിലെ ശാപം നിറഞ്ഞ ഒരു മുഹൂർത്തത്തിന്റെ ബാക്കിപത്രമാണ് ഞാൻ.. ശപിക്കപ്പെട്ട ഒരു  ജീവൻ.. അമ്മയുടെ ഗർഭപാത്രത്തിനു പുറത്ത് ഞാൻ ജീവിക്കാൻ ഈ പുറംലോകം അനുവദിക്കില്ല...

അവസാന നിമിഷങ്ങളിലെ പിടയ്ക്കുന്ന നേരിയ ചലനങ്ങൾ കൊണ്ട് അമ്മയ്ക്ക് നന്ദി പറയാനാണ് ഞാൻ ശ്രമിച്ചത്.. സമൂഹത്തിനും.. എന്നെ പിറക്കാൻ അനുവദിക്കാതെയിരുന്നതിന്..

ഞാൻ  ഈ സുരക്ഷിതമായ ലോകത്ത് നിന്ന് തന്നെ വിട പറയട്ടെ.. ഒരു പെൺകുഞ്ഞു കൂടി ഇനിയും ഭൂമിയിൽ ജനിക്കാതെയിരിക്കട്ടെ..  നന്ദി...

അഭിപ്രായങ്ങള്‍

  1. ഹൃദയ സ്പർശിയായ വരികൾ....ഇരുണ്ട ലോകത്തിലെ വേദനാജനകമായ ഒരു അവസ്ഥ...എഴുതിയത് പോലെ കൊഴിഞ്ഞു പോയ വസന്തങ്ങൾ ഒരുപാടുണ്ട്.... അബ്ദുൽ കലാമിനെയോ സച്ചിൻ ടെണ്ടുൽകറിനെയോ ആകാം ഈ മനോഹരമായ ലോകം കാണാതെ പറഞ്ഞയച്ചത്...ഏതു ജീവനയാലും വിലയുള്ളതാണ്...തീർത്തും ചിന്തിപ്പിക്കുന്ന വരികൾ....

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കവിത