പോസ്റ്റുകള്‍

കവിത

 സമർപ്പണം : എഴുതപ്പെടാതെ പോയ എന്റെ കവിതകൾക്ക്  ഉറക്കം കണ്ണിൽ വന്ന് കയറാൻ മടിക്കുന്ന ചില സമയങ്ങളിൽ  കവിതകൾ വന്ന് എനിക്ക് കൂട്ടിരിക്കുന്നു.  അവ ഒരു രാത്രി മാത്രം ജീവിക്കുന്ന നിശാശലഭങ്ങൾ ആകുന്നു.  എന്റെ ഉള്ളിൽ വന്ന് ചിറകടിക്കുന്നു ; എന്നെയൊന്ന് എഴുതി വയ്ക്കുമോ?  എന്തേ ഇപ്പോൾ എഴുതാത്തത്?  എത്ര നാൾ ഇങ്ങനെ എഴുതാതെ ഇരിക്കും?  എന്നെങ്കിലും എന്നെ എഴുതുമോ?  പിന്നെയൊന്ന് ഓർത്തെടുക്കാനെങ്കിലും കഴിയുമോ?  ഉറങ്ങി ഉണരുമ്പോഴേക്കും അവയുടെ ചിറകടികളും നിലയ്ക്കുന്നു..  എന്റെ കവിതകൾ ഒരു രാത്രി മാത്രം മനസ്സിൽ ജീവിച്ചിരിക്കുന്ന നിശാശലഭങ്ങൾ ആയിരുന്നു..  എത്രയോ എണ്ണം പ്യൂപ്പയ്ക്കുള്ളിൽ തന്നെ സമാധിയായിരിക്കുന്നു..  പാതിയുറക്കത്തിൽ ഞാൻ ശ്വാസം മുട്ടിച്ചുകൊന്ന കവിതകളുടെ ആത്മാക്കളാകാം  എന്റെ വാക്കുകളുമായി പകലിൽ എങ്ങോട്ടാ കടന്നു കളഞ്ഞത്..   ആര്യ ആർ.
ഞാൻ എന്നെ എഴുതുമ്പോൾ.. ************************* ഒരു ആത്മകഥ എഴുതണം, അതിൽ വായിക്കാൻ കൊള്ളാവുന്ന കാര്യങ്ങൾ വേണം. വായിക്കാൻ ആളുകൾ ഉണ്ടാകുന്ന വിധം  ജീവിക്കണം. അതിലും മനോഹരമായ ജീവചരിത്രം മെനയാൻ മെനക്കെട്ടവരെ നോക്കി ഒന്ന് ചിരിക്കണം. വിധിക്കാൻ മാത്രം ജനിച്ചവരെ ചൊറിയണം. ഇടയ്ക്ക് ഒരു വരിയിലെങ്കിലും  - പൂർണമായും മനസ്സിലാക്കി എന്നു കരുതിയവരൊക്കെയും ഒന്ന് ഞെട്ടണം, ഒരു നിമിഷം ചിന്തിക്കണം. വേദനയുടെ അധ്യായങ്ങൾക്ക് അടിവരയിടണം, തരണം ചെയ്ത പേജുകളിൽ എത്തുമ്പോൾ സ്വയം ഒന്ന് തോളിൽ തട്ടി അഭിനന്ദിച്ച് ആനന്ദിക്കണം. മറ്റുള്ളവരിൽ നിന്നനുഭവിച്ച ചെറിയ നന്മകളും കരുതലുകളും പോലും ഒന്നും വിട്ടു പോകാതെ അതിന്റെ ഹൃദയഭാഗത്ത്‌ എഴുതി ചേർക്കണം. ഭാവനയുടെ കലർപ്പില്ലാത്ത ജീവിതത്തിന്റെ അവിശ്വസനീയതയെ തുറന്നു കാട്ടണം - അപ്പോഴും വായിക്കുന്നവർ വിശ്വസിക്കാതെ കുഴങ്ങണം. ഒരു ആത്മകഥ എഴുതണം, അത്രേടം വരെ വളരണം, അത്രത്തോളം നേടണം, ജീവിതമാണ് - ജീവിക്കണം.
വായനാനുഭവം - ആൻ ഫ്രാങ്കിന്റെ ഡയറി ക്കുറിപ്പുകൾ വായനയിലേക്ക് ചുവടുവെച്ച ആദ്യകാലത്തുതന്നെ മനസ്സിനെ വല്ലാതെ സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്ത ഒരു പുസ്തകമാണ് 'ആൻഫ്രാങ്കിന്റെ  ഡയറിക്കുറിപ്പുകൾ'.  ലോക്ക്ഡൗൺ കാലത്ത് പതിവ് ശീലങ്ങളും സ്വാതന്ത്ര്യവും നഷ്ടമായി വീടുകളിൽ തന്നെ കഴിയുമ്പോൾ വീർപ്പുമുട്ടൽ അനുഭവപ്പെടുന്നുണ്ടോ?  അപ്പോൾ ജീവിതത്തിൽ മറ്റൊരു ഉപായവും ഇല്ലാതെ പുറംലോകത്ത് നിന്നും അപ്രത്യക്ഷരായി ഒളിച്ചു ജീവിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ കഴിയുമോ ?  ജൂതവംശത്തിൽ ജനിച്ചു എന്ന ഒരേയൊരു കാരണം ഹിറ്റ്ലറിന്റെ ഭരണകാലത്ത് ആൻഫ്രാങ്കിനും കൂട്ടർക്കും വിധിക്കപ്പെട്ട ജീവിതം അതായിരുന്നു. ഒന്നുറക്കെ ശ്വാസം എടുത്താലോ നിലത്ത് ശക്തമായി ചവിട്ടിയാലോ പോലും മറ്റുള്ളവർ കേൾക്കുമോ എന്ന് ഭയക്കണം. ഈ സാഹചര്യത്തിൽ സദാ ഉറക്കെ ചിരിക്കുവാനും സംസാരിക്കാനും ഇഷ്ടപ്പെട്ടിരുന്ന ആൻ നിശബ്ദയായ പെൺകുട്ടിയായി മാറേണ്ടിവന്നു.. അവളുടെ സംഭാഷണങ്ങൾ മുഴുവൻ  അക്ഷരങ്ങളിലൂടെ കിറ്റി എന്ന് പേരിട്ട ഡയറിയോട് മാത്രമായി മാറി.. തികച്ചും വ്യക്തിപരവും വൈയക്തികവും ആയ ആ കുറിപ്പുകൾ അവളെ അനശ്വരയാക്കിമാറ്റും എന്ന് അവൾ അറിഞ്ഞിരുന്ന
ആനപ്രേമി അച്ഛൻ ആനപ്രേമിയാണ്. അന്ന് എഴുന്നള്ളത്ത് കാണാൻ എന്നെയും കൊണ്ട് പോയി. ഉത്സവം കണ്ടു എഴുന്നള്ളത്ത് കണ്ടു. ആനയെ കണ്ടു, പാപ്പാന്റെ കയ്യിലെ വടിയും കണ്ടു. ആന കരയുന്നുണ്ട്. നെറ്റിപ്പട്ടത്തിനു താഴെ കൊച്ചു കണ്ണിൽ ക്ഷീണവും വേദനയും ഊറിക്കൂടുന്നുണ്ട്. ചെവിയിലെ മുറിവിൽ വന്നു പൊതിയുന്ന ഈച്ചകളെ ഓടിക്കുവാൻ പാടുപെടുന്നുണ്ട്. കാലുകൾ നീര് വന്നു വീർത്തിരിക്കുന്നുണ്ട്. എനിക്ക് സങ്കടം വന്നു. ഞാൻ അച്ഛനെ നോക്കി. അച്ഛൻ അടുത്തു നിൽക്കുന്ന മാമനോട് പറയുന്നു :- " എന്താ അഴക് ! എന്താ ഒരു തലയെടുപ്പ് !" ഞാൻ കാണുന്നതൊന്നും അച്ഛൻ കാണുന്നില്ല. അച്ഛൻ ആനപ്രേമിയാണ് !!!
                                നന്ദി ഹൃദയത്തിന്റെ നേരിയ ഒരു സ്പന്ദനം.. അതിലൂടെ പതിയെ ഞാൻ ജീവന്റെ ലോകത്തെ അറിയുകയായിരുന്നു. എന്റെ ജീവനെ സുരക്ഷിതമാക്കുന്ന അമ്മയെന്ന ജീവനുള്ള ലോകത്തെയും.. ഇവിടെ നിന്നും പുറം ലോകം എന്തെന്ന് അറിയുവാൻ എനിക്ക് ആകാംക്ഷ ഉണ്ടായിരുന്നു... പ്രതീക്ഷിച്ച സ്നേഹവും വാത്സല്യവും തലോടലുകളും ഒന്നും പുറംലോകം എനിക്ക് സമ്മാനിച്ചില്ല..  പതിയെ കേൾക്കുന്നുണ്ടായിരുന്നു... കുറ്റപ്പെടുത്തലുകൾ... പരിഹാസങ്ങൾ.. ക്രൂരമായ പൊട്ടിച്ചിരികൾ.. ഇടയ്ക്ക് അമ്മ മൗനമായി തേങ്ങും.. ഭ്രാന്തമായി നിലവിളിക്കും.. പുറം ലോകം എന്നെ പതിയെ ഭയപ്പെടുത്തികൊണ്ടേയിരുന്നു.. എനിക്ക് മനസ്സിലായി.. പതിനാറു വയസ്സുള്ള എന്റെ അമ്മയുടെ ജീവിതത്തിലെ ശാപം നിറഞ്ഞ ഒരു മുഹൂർത്തത്തിന്റെ ബാക്കിപത്രമാണ് ഞാൻ.. ശപിക്കപ്പെട്ട ഒരു  ജീവൻ.. അമ്മയുടെ ഗർഭപാത്രത്തിനു പുറത്ത് ഞാൻ ജീവിക്കാൻ ഈ പുറംലോകം അനുവദിക്കില്ല... അവസാന നിമിഷങ്ങളിലെ പിടയ്ക്കുന്ന നേരിയ ചലനങ്ങൾ കൊണ്ട് അമ്മയ്ക്ക് നന്ദി പറയാനാണ് ഞാൻ ശ്രമിച്ചത്.. സമൂഹത്തിനും.. എന്നെ പിറക്കാൻ അനുവദിക്കാതെയിരുന്നതിന്.. ഞാൻ  ഈ സുരക്ഷിതമായ ലോകത്ത് നിന്ന് തന്നെ വിട പറയട്ടെ.. ഒരു പെൺകു
പ്രണയം ... ചില ചിന്തകൾ..  ❤ പ്രണയം... എപ്പോഴാവാം അത് ജനിക്കുന്നത്?  ജനിക്കുകയാണോ..?  മനസ്സിന്റെ ഏതോ ഒരു കോണിൽ നിന്ന് ഉണരുകയല്ലേ...?  എങ്ങനെ?  മഴയിൽ പൊട്ടിമുളയ്ക്കുന്ന കുമിളുകൾ പോലെയോ..?  അതോ മഴത്തുള്ളികൾ വീണു ചിറകടിച്ചുയരുന്ന ഈയലുകൾ പോലെയോ...?  ഏതായാലും ഒരു മഴയുടെ ആർദ്രത പോലെ എന്തോ ഒന്ന് മനസ്സിനെ സ്പർശിച്ചു കാണണം.. അത് തീർച്ച.. പിന്നെ പല ഭാവമാറ്റങ്ങൾ ഉണ്ടാകും...   കണ്മുനകളിൽ ഉടക്കിയും പുഞ്ചിരികളിൽ ഊറിയും പ്രണയത്തിന്റെ ശൈശവം കടന്നുപോകും.. പതിയെ പതിയെ സൗഹൃദത്തിന്റെ ചില്ലുകൂട്ടിൽ ഒളിപ്പിച്ച പ്രണയത്തിന്റെ തീവ്രത വാക്കുകൾക്ക് ഇടയിലെ മൗനത്തിനു തീ കൊളുത്തി തുടങ്ങും.. ആകാശം കാണാൻ കൊതിക്കുന്ന പുസ്തകതാളിലെ മയിൽ‌പീലി പോലെ മനസ്സിന്റെ ഉള്ളിൽ പ്രണയം കാത്തിരിക്കും... പിന്നെ എപ്പോഴോ മൗനത്തിന്റെ കുരുക്കുകൾ പൊട്ടിച്ചു കുറ്റസമ്മതം എന്ന പോലെ ഒരു ഏറ്റുപറച്ചിലും കള്ളനാടകങ്ങളും... പൊടിമീശക്കാരന്റെ കുസൃതിതരത്തോടെയും  ചപലതകളോടും കൂടി കൗമാരത്തിലൂടെ അത് വളരും.. ഇരുവഴികളിലൂടെ ഒഴുകുന്ന ജീവിതത്തിന്റെ കൈവഴികൾ കളകളാരവത്തോടെ ഒരു ദിശയിൽ പ്രയാണം ആരംഭിക്കും.. ഒന്നിച്ചു ചേരലിന്റെ വസന്തങ്ങളും വിരഹത്തിന്റെ കൊടും വേനലു